കെവിവിഇഎസ് കട്ടപ്പന വള്ളക്കടവ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി 

കെവിവിഇഎസ് കട്ടപ്പന വള്ളക്കടവ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി 

May 27, 2025 - 15:33
 0
കെവിവിഇഎസ് കട്ടപ്പന വള്ളക്കടവ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടത്തി 
This is the title of the web page
ഇടുക്കി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന വള്ളക്കടവ് യൂണിറ്റ് വാര്‍ഷിക പൊതുയോഗം നടന്നു. വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. തുടര്‍ന്ന് അര്‍ഹരായ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കിഴക്കേമുറിയില്‍ അധ്യക്ഷനായി. സെക്രട്ടറി അനു കെ.കെ. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
സാജു പട്ടരുമഠം മുഖ്യപ്രഭാഷണം നടത്തി. ജയ്‌സണ്‍ അലക്‌സ്, ജോസ് പി വി, പുഷ്പ രാജു, തോമസ് ദേവസ്യ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow