ഇടുക്കി: എംജി സര്‍വകലാശാല 2023-2025 ബിഎഡ് പരീക്ഷയില്‍ ലബ്ബക്കട ജെപിഎം ബിഎഡ് കോളേിന് 15 റാങ്കുകള്‍. കോമേഴ്സില്‍ സുധീഷ് പി.എസ്, സോഷ്യല്‍ സയന്‍സില്‍ അതുല്യ ജോസ് കോയിക്കല്‍, ഇംഗ്ലീഷില്‍ അനുമോള്‍ ജെ എന്നിവര്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഇംഗ്ലീഷില്‍ അന്‍സു ടോമി രണ്ടും ഡെനാ എലിസബത് ചാക്കോ ഏഴും എലിസബത് തോമസ്, ആനി പി. സ്വര്‍ണലയ എന്നിവര്‍ എട്ടും കൊമേഴ്‌സില്‍ ലിറ്റിഷ ഷാജി മൂന്നും സോഷ്യല്‍ സയന്‍സില്‍ മുബീന എ ആറും സില്ല ജോര്‍ജ് എട്ടും സ്‌നേഹ വര്‍ഗീസ് പത്തും ഫിസിക്കല്‍ സയന്‍സില്‍ രേഷ്മ രാജു, ബെറ്റി സൂസന്‍, ആഷിബ മെറിന്‍ പ്രിന്‍സ്, ജുമൈല വി.നജീബ് എന്നിവര്‍ എട്ടും റാങ്കുകള്‍ നേടി. എല്ലാ വിഭാഗങ്ങളിലും 100 ശതമാനം വിജയവും കോളേജ് കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും മാനേജര്‍ ഫാ. ജോണ്‍സന്‍ മുണ്ടിയത്ത്, പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ എന്നിവര്‍ അഭിനന്ദിച്ചു.