ഇടുക്കി: കേരള കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റത്തിന്റെ 10-ാമത് ചരമ വാര്‍ഷികവും സ്മരണിക പ്രകാശനവും വെള്ളയാംകുടിയില്‍ നടന്നു. സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് വചനപ്രഘോഷകന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ മുഖ്യാകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എംപി സ്മരണിക പ്രകാഷനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് അധ്യക്ഷനായി. മന്ത്രി റോഷി അഗസ്റ്റിന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ശ്രീനഗരി രാജന്‍, അനില്‍ കൂവപ്ലാക്കല്‍, വി ആര്‍ സജി, അഡ്വ. കെജെ ബെന്നി, തോമസ് പെരുമന, സാജന്‍ ജോര്‍ജ്, വി ആര്‍ ശശി, തോമസ് മൈക്കിള്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, പി ഒ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്സി ജില്ലാ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കട്ടപ്പന ടൗണിന്റെ വികസനം, കമ്പത്തിനും നെടുങ്കണ്ടത്തിനും പോകാനുള്ള ബൈപ്പാസ് റോഡ്, ആനവിലാസം വഴിയുള്ള കട്ടപ്പന- കുമളി റോഡ് തുടങ്ങിയവയൊക്കെ പി.ജെ ജോസഫ് പൊതുമരാമത്ത് വകുപ്പുമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ജോണി പൂമറ്റം കൊണ്ടുവന്നപദ്ധതികളാണ്.