ഇടുക്കി: കട്ടപ്പന എകെജി പടി ചക്കാംകുന്നേല്‍ ത്രേസ്യാമ്മ മാത്യു(95) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ഭവനത്തില്‍നിന്ന് ആരംഭിച്ച് മുളകരമേട് സെന്റ് മാര്‍ട്ടിന്‍ ഡീപോറസ് പള്ളി സെമിത്തേരിയില്‍. കിഴക്കേല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ സി ജെ മാത്യു. മക്കള്‍: ടോമി, പരേതയായ മേരിയമ്മ, ആന്‍സമ്മ, ബേബി, മോന്‍സി. മരുമക്കള്‍: തങ്കമ്മ ആനിക്കാമുണ്ടയില്‍(നത്തുകല്ല്), ജോണി ചെമ്മാക്കല്‍(നരിയമ്പാറ), കുര്യാച്ചന്‍ കുന്നത്ത്(മാവടി), ബീന ഈന്തനാച്ചാലില്‍(മാട്ടുക്കട്ട), സിമി കരിമ്പില്‍(കൂട്ടിക്കല്‍).