അത്ഭുതപ്രഭാവലയം: മൂണ്‍ ഹാലോ
അത്ഭുതപ്രഭാവലയം: മൂണ്‍ ഹാലോ

ഇടുക്കി : അമ്പിളിക്കലയിലെ അത്ഭുത പ്രഭാവലയം കാഴ്ചക്കാര്‍ക്ക് ദൃശ്യവിരുന്നായി. ശനിയാഴ്ച രാത്രിയാണ് 'മൂണ്‍ ഹാലോ' പ്രതിഭാസം കേരളത്തിലങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ നിരവധിയാളുകളാണ് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രഭാവലയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ചന്ദ്രന്റെ പ്രകാശം അന്തരീക്ഷത്തിലെ സിറസ് മേഘങ്ങളിലെ ക്രിസ്റ്റലുകളില്‍ തട്ടി പ്രതിഫലിക്കുന്നതാണ് മൂണ്‍ ഹാലോ ആയി കാണപ്പെടുന്നത്. മഞ്ഞുതുള്ളികളാണ് ഇവയുടെ രൂപപ്പെടലിന് കാരണം. മൂണ്‍ ഹാലോയില്‍ രണ്ടു വളയങ്ങളാണ് കാണപ്പെടുന്നത്.
What's Your Reaction?






