ഉണങ്ങിയ മരം കുന്തളംപാറ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നു: യാത്രക്കാർക്ക് ഭീഷണി
ഉണങ്ങിയ മരം കുന്തളംപാറ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നു: യാത്രക്കാർക്ക് ഭീഷണി

ഇടുക്കി :കട്ടപ്പന കുന്തളംപാറ റോഡിൻ്റെ വശത്ത് അപകടാവസ്ഥയിലുള്ള ഉണങ്ങിയ ഈട്ടിമരം ഭീഷണിയാകുന്നു. നഗരസഭയ്ക്ക് പരാതി നൽകിയിട്ടും വെട്ടിമാറ്റാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി കാൽനടയാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാതയിലാണ് അപകട ഭീഷണി. ഉണങ്ങി ദ്രവിച്ച മരത്തിന്റെ ശിഖിരങ്ങൾ ഒടിഞ്ഞുവീഴുകയാണ്.
നാല് മാസം മുൻപ് നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകുകയും വാർഡ് കൗൺസിലറേ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം കാൽനടയാത്രക്കാരൻ്റെ ദേഹത്ത് ശിഖിരം ഒടിഞ്ഞുവീണിരുന്നു. മരം വെട്ടിമാറ്റാൻ വനപാലകരും തയ്യാറാകുന്നില്ല. മൺതിട്ടയിലുള്ള മരം റോഡിലേക്ക് ചരിഞ്ഞാണ് നിൽക്കുന്നത്. വൈദ്യുതി ലൈൻ കടന്നുപോകുന്നതും മരത്തിന്റെ സമീപത്തുകൂടിയാണ്.
What's Your Reaction?






