മൂന്നാര്‍ ടൗണില്‍ കാട്ടാന
മൂന്നാര്‍ ടൗണില്‍ കാട്ടാന

ഇടുക്കി: മൂന്നാര്‍ ടൗണില്‍ ശനിയാഴ്ച രാത്രിയില്‍ കാട്ടാനകള്‍ ഇറങ്ങി. ആനകളുടെ മുമ്പില്‍പ്പെട്ട ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കിനെ ആനകള്‍ പിന്തുടര്‍ന്നെങ്കിലും വേഗത്തില്‍ ഓടിച്ചുപോയി. പിന്നീട് ഇവ കാട്ടിലേക്ക് മടങ്ങി. ആദ്യമായാണ് ഈ മേഖലയില്‍ കാട്ടാന എത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും ദിവസങ്ങളായി കാട്ടുകൊമ്പന്‍ പടയപ്പയും ജനവാസ മേഖലയിലുണ്ട്. മാട്ടുപ്പെട്ടിയില്‍ ശനിയാഴ്ച രാത്രിയോടെ പടയപ്പയെ പ്രദേശവാസികള്‍ കണ്ടിരുന്നു.
What's Your Reaction?






