ഉറപ്പുപാലിക്കാതെ ഡീലേഴ്സ് ബാങ്ക്: സമരം നടത്തി നിക്ഷേപകര്‍
ഉറപ്പുപാലിക്കാതെ ഡീലേഴ്സ് ബാങ്ക്: സമരം നടത്തി നിക്ഷേപകര്‍

ഇടുക്കി: നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇടുക്കി ഡീലേഴ്‌സ് സഹകരണ ബാങ്കിന്റെ നെടുങ്കണ്ടം ഹെഡ് ഓഫീസ് പടിക്കല്‍ നിക്ഷേപകര്‍ വീണ്ടും സമരം നടത്തി. മുമ്പ് സമരത്തെ തുടര്‍ന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് ആളുകള്‍ പ്രതിഷേധിച്ചത്. നിക്ഷേപത്തുക മടക്കി നല്‍കാത്ത ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. രണ്ടാഴ്ച മുമ്പ് നിക്ഷേപകരുടെ കൂട്ടായ്മ ബാങ്കിനുമുമ്പില്‍ രാപ്പകല്‍ സമരം ആരംഭിച്ചിരുന്നു. ഇതോടെ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ 20ന് മുമ്പായി 25000 രൂപ വീതവും മുന്‍ഗണന ക്രമത്തില്‍ ബാക്കി തുകയും നല്‍കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഉറപ്പുകളെല്ലാം ലംഘിച്ചതോടെയാണ് 40ല്‍പ്പരം നിക്ഷേപകര്‍ ബാങ്കില്‍ കയറി പ്രതിഷേധിച്ചത്. പൊലീസിന്റെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ 25ന് മുമ്പ് 25000 രൂപ വീതം നല്‍കാമെന്ന ഉറപ്പില്‍ സമരം താല്‍കാലികമായി അവസാനിപ്പിച്ചു.
What's Your Reaction?






