കട്ടപ്പന കല്യാണത്തണ്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷം 

കട്ടപ്പന കല്യാണത്തണ്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷം 

Feb 12, 2025 - 23:50
 0
കട്ടപ്പന കല്യാണത്തണ്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷം 
This is the title of the web page

ഇടുക്കി: കട്ടപ്പന കല്യാണതണ്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. നഗരസഭയുടെ കുടിവെള്ളപദ്ധതി ഉണ്ടെങ്കിലും മേഖലയിലെ ജനങ്ങള്‍ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പരാതി. ഇതോടെ വലിയ വില നല്‍കി കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. നഗരസഭയിലെ 32,33 വാര്‍ഡുകളിലെ ജനങ്ങളാണ് കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്.  മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതമായ പരിഹാരം കണ്ടുകൊണ്ടുള്ള കുടിവെള്ള പദ്ധതി ആവിഷ്‌കരിക്കണമെന്ന ആവശ്യത്തിന് 4 വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മേഖലയില്‍ അധിവസിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി അധികാരികള്‍ ഗൗരവമായി കാണുകയും ശാശ്വത പരിഹാരം കാണണമെന്നുമാണ് ഉയരുന്ന ആവശ്യം. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ അധികൃതര്‍ നടപടികള്‍ സത്വരമായി നടപ്പിലാക്കണമെന്നും പ്രദേശവാസികള്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow