വണ്ടിപ്പെരിയാറില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം: ഒരാള്‍ അറസ്റ്റില്‍
വണ്ടിപ്പെരിയാറില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം: ഒരാള്‍ അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവിലില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ മനിലപുതുപ്പറമ്പില്‍ പ്രമോദ് വര്‍ഗീസിനെ(48) യാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് വണ്ടിപ്പെരിയാര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് അയ്യപ്പന്‍കോവില്‍ സ്വദേശി തെക്കേപ്ലാപ്പള്ളിയില്‍ ശ്രീദേവിയെ ജീവനൊടുക്കിയ നിലവില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ ഇവരുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. പ്രമോദിന്റെയും ഇയാളുടെ ഭാര്യ സ്മിതയുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പില്‍ ഉണ്ടായിരുന്നു. ആത്മഹത്യ പ്രേരണ കുറ്റംചുമത്തി വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നാണ് പ്രമോദിനെ അറസ്റ്റ് ചെയ്തതത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. വിദേശത്തുള്ള സ്മിതയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
ശ്രീദേവിയുടെ ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ കെ ഹേമന്ത്കുമാര്‍, എഎസ്‌ഐ മുഹമ്മദ് ഇസ്മായില്‍, സിപിഒമാരായ ബിനു കുമാര്‍, രജീഷ് എന്നിവരാണ് അന്വേഷണം
What's Your Reaction?






