കുമാരമംഗലത്ത് പടുതാക്കുളത്തില്‍ വീണ് മൂന്നുവയസുകാരി മരിച്ചു
കുമാരമംഗലത്ത് പടുതാക്കുളത്തില്‍ വീണ് മൂന്നുവയസുകാരി മരിച്ചു

ഇടുക്കി: തൊടുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തിയ മൂന്നുവയസുകാരി പടുതാക്കുളത്തില്‍ വീണ് മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുര്‍ ഗായത്രി വീട്ടില്‍ രാജേഷ് ആനന്ദ്- ആശ കവിത ദമ്പതികളുടെ മകള്‍ ആരാധ്യ രാജേഷാണ് മരിച്ചത്. തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്തുള്ള ആശയുടെ കുടുംബവീടായ സന്തോഷ് വില്ലയില്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. കളിക്കുന്നതിനിടെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ സമീപത്ത് മീന്‍ വളര്‍ത്തുന്ന പടുതാക്കുളത്തില്‍ കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്. ആശയുടെ സഹോദരന്‍ സന്തോഷ് ഉടന്‍ വെള്ളത്തിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം കുമാരമംഗലത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അതിഥി രാജേഷ് ഇരട്ടസഹോദരിയാണ്. അച്ഛന്‍ രാജേഷ് ആനന്ദ് തിരുവനന്തപുരം ഐഎസ്ആര്‍ഒയിലും അമ്മ ആശ കവിത ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തിരുവനന്തപുരം കീഴാറ്റിങ്ങല്‍ ശാഖയിലുമാണ് ജോലിചെയ്യുന്നത്.
What's Your Reaction?






