കട്ടപ്പന ഉപജില്ലാ കലോത്സവം: സംസ്‌കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് സ്‌കൂള്‍
കട്ടപ്പന ഉപജില്ലാ കലോത്സവം: സംസ്‌കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പാണ്ടിപ്പാറ സെന്റ് ജോസഫ് സ്‌കൂള്‍

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം സംസ്‌കൃതോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാണ്ടിപ്പാറ സെന്റ് ജോസഫ് യുപി സ്‌കൂള്‍. മേരികുളത്ത് നടന്ന കലോത്സവത്തില്‍ 84 പോയിന്റുകള്‍ നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. യുപി ജനറല്‍ വിഭാഗത്തില്‍ 68 പോയിന്റുകളുമായി ആറാം സ്ഥാനവും എല്‍പി ജനറല്‍ വിഭാഗത്തില്‍ 52 പോയിന്റുകളുമായി ഒമ്പതാം സ്ഥാനവും നേടി. യുപി വിഭാഗം ഇംഗ്ലീഷ് പ്രസംഗമത്സരത്തില്‍ കാതറിന്‍ അനീഷ്, സംസ്‌കൃതം ഉപന്യാസ രചനയില്‍ ഡിയോണ്‍ ജോസ്, സംസ്‌കൃതം ഗാനാലാപനത്തില്‍ ഡെലീഷ മരിയ ഷൈജു എന്നിവര്‍ എ ഗ്രേയ്‌ഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലും സ്‌കൂള്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു. വിജയികളെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആന്‍സി തോമസ്, മാനേജ്‌മെന്റ്, പിടിഎ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
What's Your Reaction?






