കഞ്ഞിക്കുഴിയില്‍ കലയുടെ കേളികൊട്ടുയരും: 26ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും: മത്സരങ്ങള്‍ 27 മുതല്‍
കഞ്ഞിക്കുഴിയില്‍ കലയുടെ കേളികൊട്ടുയരും: 26ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും: മത്സരങ്ങള്‍ 27 മുതല്‍

ഇടുക്കി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം 27 മുതല്‍ 30 വരെ കഞ്ഞിക്കുഴി നങ്കിസിറ്റി എസ്എന്‍വി എച്ച്എസ്എസ് പ്രധാനവേദിയായി നടക്കും. 26ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കലക്ടര്‍ വി വിഗ്‌നേശ്വരി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. സെന്റ് മേരീസ് എല്‍പി സ്‌കൂള്‍, കഞ്ഞിക്കുഴി പാരിഷ് ഹാള്‍, മിനി പാരിഷ് ഹാള്‍, അപ്പൂസ് ഹാള്‍, വിഎച്ച്എസ്ഇ ബില്‍ഡിങ് എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന 10 വേദികളില്‍ മത്സരം നടക്കും. ഏഴ് ഉപജില്ലകളില്‍ നിന്നായി 4500ലേറെ കലാപ്രതിഭകള്‍ മത്സരിക്കും. പാലിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, മംഗലംകളി, പണിയനൃത്തം എന്നീ ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാപന സമ്മേളനം 30ന് വൈകിട്ട് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡിഡിഇ ഷാജി എസ്, ഡിഇഒ മണികണ്ഠന്‍ പി കെ, എഇഒ യശോധരന്‍ കെ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആറ്റ്‌ലി വി കെ, ദീപു ജേക്കബ്, ജോസുകുട്ടി ചക്കാലയില്‍, ജോര്‍ജ് ജേക്കബ്, ആനന്ദ് എ കോട്ടിരി, ഷൈന്‍ ജോസ്, ഷാജിമോന്‍ കെ ആര്‍ എന്നിവര്‍ പങ്കെടുത്തു.
തീയതി, മത്സരങ്ങള്‍ എന്നീ ക്രമത്തില്‍
27(ബുധന്‍)
മോണോആക്ട്, മിമിക്രി, വയലിന്‍ പാശ്ചാത്യം, വയലിന്‍ പൗരസ്ത്യം, ഗിത്താര്‍, വൃന്ദവാദ്യം, വീണ, ചെണ്ട, ചെണ്ടമേളം, പഞ്ചവാദ്യം, തമിഴ് പദ്യംചൊല്ലല്‍, തമിഴ് പ്രസംഗം, തമിഴ് സാഹിത്യോത്സവം, ഭരതനാട്യം, കുച്ചിപ്പുടി, ഓടക്കുഴല്‍, തബല, മൃദംഗം, മദ്ദളം, ക്ലാര്‍നെറ്റ്, നാദസ്വരം, ട്രിപ്പിള്‍ ജാസ്, കഥാപ്രസംഗം, ബാന്‍ഡ് മേളം, രചനാ മത്സരങ്ങള്‍, ചിത്രരചന പെന്‍സില്‍, ചിത്രരചന ജലഛായം, ചിത്രരചന എണ്ണഛായം.
28(വ്യാഴം)
നാടോടിനൃത്തം, തിരുവാതിര, ശാസ്ത്രീയസംഗീതം, നാടകം, മൈം, വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട്, പരിചമുട്ട്, മാര്‍ഗംകളി, സംഘഗാനം, ദേശഭക്തിഗാനം, അറബി സാഹിത്യോത്സവം, പദ്യംചൊല്ലല്‍ മലയാളം, സംഘനൃത്തം, ലളിതഗാനം, കോല്‍കളി, ചവിട്ടുനാടകം, പ്രസംഗം മലയാളം, അക്ഷരശ്ലോകം, കാവ്യകേളി, കാര്‍ട്ടൂണ്‍, കൊളാഷ്, കഥ(മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, ഉറുദു).
29(വെള്ളി)
മോഹിനിയാട്ടം, കേരളനാടകം, പ്രസംഗം- ഉറുദു, ഉറുദു പദ്യംചൊല്ലല്‍, ഗസല്‍ ആലാപനം, ഉറുദു ക്വിസ്, ഉറുദു സംഘഗാനം, പ്രസംഗം-സംസ്‌കൃതം, പദ്യംചൊല്ലല്‍-സംസ്‌കൃതം, സംസ്‌കൃതോത്സവം, മാപ്പിളപ്പാട്ട്, അറബി പദ്യംചൊല്ലല്‍, അറബി പ്രസംഗം, ഒപ്പന, ഇംഗ്ലീഷ് സ്‌കിറ്റ്, പ്രസംഗം- ഹിന്ദി, പദ്യംചൊല്ലല്‍-ഹിന്ദി, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യംചൊല്ലല്‍, അറബി- സംസ്‌കൃതോത്സവത്തിലെ രചനാമത്സരങ്ങള്‍, ഉപന്യാസ രചന(മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, ഉറുദു).
30(ശനി)
പൂരക്കളി, യക്ഷഗാനം, പാലിയനൃത്തം, മലപ്പുലയ ആട്ടം, നാടന്‍പാട്ട്, കഥകളി ഗ്രൂപ്പ്, കഥകളി, കഥകളി സംഗീതം, മാര്‍ഗംകളി, പണിയനൃത്തം, ഇരുളനൃത്തം, നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍, കൂടിയാട്ടം, വഞ്ചിപ്പാട്ട്, പ്രസംഗം- കന്നഡ, പദ്യംചൊല്ലല്‍- കന്നഡ, കവിത(മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബി, കന്നഡ, ഉറുദു, തമിഴ്).
What's Your Reaction?






