മുരിക്കാട്ടുകുടി ആദിവാസി മേഖലയിലേക്കുള്ള റോഡില്‍ യാത്രാ ക്ലേശം രൂക്ഷം
മുരിക്കാട്ടുകുടി ആദിവാസി മേഖലയിലേക്കുള്ള റോഡില്‍ യാത്രാ ക്ലേശം രൂക്ഷം

ഇടുക്കി: കാഞ്ചിയാര്‍ മുരിക്കാട്ടുകുടിയിലെ ആദിവാസി മേഖലയിലേക്കുള്ള റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ലെന്ന ആക്ഷേപം. കാഞ്ചിയാര്‍ പഞ്ചായത്തിന്റെ 16-ാം വാര്‍ഡും രണ്ടാം വാര്‍ഡും കൂടിച്ചേരുന്ന റോഡിന്റെ ഒരുകിലോമീറ്റര്‍ ഭാഗമാണ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി കിടക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥകാരണം അത്യാവശ്യഘട്ടങ്ങളില്‍ ടാക്‌സി വാഹനങ്ങക്ക് അമിതകൂലി നല്‍കേണ്ട അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. നവകേരള സദസില്‍ പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചതിന്റെ ഫലമായി റോഡ് നവീകരണത്തിനായി ഫണ്ട് അനുവദിച്ചിരുന്നു. കാഞ്ചിയാര്‍ പഞ്ചായത്തും അറ്റകുറ്റപ്പണികള്‍ക്കായി 8 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായി പണികള്‍ നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമര നടപടികളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
What's Your Reaction?






