തൊടുപുഴയില്‍ ഉപേക്ഷിക്കപ്പെട്ട ബോക്‌സര്‍ നായയെ അനിമല്‍ റെസ്‌ക്യൂ അംഗങ്ങള്‍ ഏറ്റെടുത്തു
തൊടുപുഴയില്‍ ഉപേക്ഷിക്കപ്പെട്ട ബോക്‌സര്‍ നായയെ അനിമല്‍ റെസ്‌ക്യൂ അംഗങ്ങള്‍ ഏറ്റെടുത്തു

ഇടുക്കി: തൊടുപുഴ മങ്ങാട്ടുക്കവല ഷാപ്പുംപടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബോക്‌സര്‍ നായയെ അനിമല്‍ റെസ്‌ക്യൂ അംഗങ്ങള്‍ ഏറ്റെടുത്തു. ഒരാഴ്ച മുമ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നായയെ മുതലക്കോടം സ്വദേശി സൈമണും സമീപത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാരും ചേര്‍ന്ന് സംരക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് റെസ്‌ക്യൂ അംഗങ്ങളെ വിവമരമറിയിച്ചത്.
വിദേശ ഇനത്തില്‍പ്പെട്ട ഇത്തരം നായ്ക്കളെ ഉപേക്ഷിക്കുന്നത് സുരക്ഷാ ഭീഷണിയ്ക്ക് കാരണമാകുകയും, അടുത്തെത്തുന്ന അപരിചിതരെ ആക്രമിക്കുകയും ചെയ്യുമെന്ന് അനിമല്‍ റെസ്‌ക്യു അംഗം കീര്‍ത്തിദാസ് പറഞ്ഞു. വീടുകളില്‍ ഓമനിച്ചുവളര്‍ത്തുന്ന നായ്ക്കളെയും പൂച്ചകളെയും രാത്രിയുടെ മറവില്‍ തെരുവില്‍ ഉപേക്ഷിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 24ഓളം നായ്ക്കളെയാണ് തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രായം ചെന്നതോ അസുഖങ്ങള്‍ ബാധിച്ചതോയായ മൃഗങ്ങളെയാണ് കൂടുതലായി ഉപേക്ഷിക്കുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന വളര്‍ത്തുമൃഗങ്ങളെ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമല്ല.
What's Your Reaction?






