മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍: വെള്ളിലാംകണ്ടം- കിഴക്കേമാട്ടുക്കട്ട- കല്‍ത്തൊട്ടി റോഡ് നിര്‍മാണത്തിന് 2.5 കോടി
മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍: വെള്ളിലാംകണ്ടം- കിഴക്കേമാട്ടുക്കട്ട- കല്‍ത്തൊട്ടി റോഡ് നിര്‍മാണത്തിന് 2.5 കോടി

ഇടുക്കി: മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലില്‍ വെള്ളിലാംകണ്ടം- കിഴക്കേമാട്ടുക്കട്ട- കല്‍ത്തൊട്ടി റോഡ് നിര്‍മാണം യാഥാര്‍ഥ്യമാക്കുന്നു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 2.5 കോടി രൂപ നിര്‍മാണത്തിനായി അനുവദിച്ചു. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന പാതയില്‍ വാഹന ഗതാഗതം ദുഷ്‌കരമാണ്. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നവകേരള സദസ്സില്‍ നിവേദനവും നല്‍കിയിരുന്നു. മന്ത്രിയുടെ ഇടപെടലില്‍ തുക അനുവദിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ പറഞ്ഞു. കൂടാതെ കിഴക്കേമാട്ടുക്കട്ട ബാബുക്കട- പടുക റോഡ് നവീകരണത്തിന് കാഞ്ചിയാര്‍ പഞ്ചായത്ത് 10 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
What's Your Reaction?






