ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടിയ അശ്വിനെ അനുമോദിച്ചു
ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടിയ അശ്വിനെ അനുമോദിച്ചു

ഇടുക്കി: ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടിയ വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥി അശ്വിനെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വാഴൂര്‍ സോമന്‍ എം.എല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ വി വിഘനേശ്വരി അശ്വിനെയും വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികളെയും മൊമെന്റോ നല്‍കി അനുമോദിച്ചു. സ്‌കൂള്‍ മാഗസിന്‍ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിവിധ പുസ്തകങ്ങള്‍ എന്നിവ കലക്ടര്‍ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശ്രീരാമന്‍ അധ്യക്ഷനായി. പീരുമേട് എഇഒ എം രമേഷ് ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി, പഞ്ചായത്തംഗങ്ങള്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ തുടങ്ങിയവ സംസാരിച്ചു. സ്‌കൂള്‍ അധ്യാപകരും പിടിഎ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






