ചപ്പാത്ത് ജനകീയ സമിതി ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി
ചപ്പാത്ത് ജനകീയ സമിതി ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി

ഇടുക്കി: ചപ്പാത്ത് ജനകീയ സമിതി കെ ചപ്പാത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും സെമിനാറും പൊതുസമ്മേളനവും നടത്തി. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ ഉദ്ഘാടനം ചെയ്തു. 'സ്‌നേഹമാണ് ലഹരി, നാടിന്റെ നന്മയ്ക്കായി ഒന്നിക്കാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ചപ്പാത്ത് പമ്പ് ജങ്ഷനില്‍നിന്ന് ആരംഭിച്ച റാലി ടൗണില്‍ സമാപിച്ചു. തുടര്‍ന്ന് യുവജനങ്ങള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ ചൊല്ലിക്കൊടുത്തു. വിമുക്തി നോഡല്‍ ഓഫീസര്‍ സാബുമോന്‍ എം സി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സമിതി ചെയര്‍മാന്‍ ഫാ. സുരേഷ് ആന്റണി അധ്യക്ഷനായി. കണ്‍വീനര്‍ വി ബിനു, ബ്ലോക്ക് പഞ്ചായത്തംഗം സബിത ബിനു, പഞ്ചായത്തംഗം എം വര്‍ഗീസ്, ഫാ. ലൂക്കോസ്, മൗലവി റിയാസുദിന്‍ മനാനി, സി ജെ ജോണ്‍സണ്‍, രാജേന്ദ്രന്‍ മാരിയില്‍, സി ജെ സ്റ്റീഫന്‍, ഷാജി പി ജോസഫ്, ടി ശിവന്‍കുട്ടി, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






