എ.എ.ഐ.സി.എസ് പുതിയ ഓഫീസ് ഉദ്ഘാടനം
എ.എ.ഐ.സി.എസ് പുതിയ ഓഫീസ് ഉദ്ഘാടനം

ഇടുക്കി: അയ്യപ്പന്‍കോവില്‍ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നടന്നു. ജില്ല ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. സൊസൈറ്റിയുടെ ആകെ ഷെയര്‍ 720 വും ഷെയര്‍ ക്യാപിറ്റല്‍ നാലുലക്ഷത്തിഎണ്‍പതിനായിരം രൂപയും , നിക്ഷേപം 42 ലക്ഷംരൂപയും, വായ്പ നല്‍കിയിരിക്കുന്നത് 27 ലക്ഷം രൂപയുമാണ്. സാധാരണക്കാര്‍ക്ക് ഉപയോഗപ്രദമാകും വിധം പരസ്പര ജാമ്യത്തിനുള്ള ലോണുകളും വായ്പ പദ്ധതികളും ലഭ്യമാണെന്ന് സൊസൈറ്റി പ്രസിഡന്റ് പി .എസ് രാജന്‍ പറഞ്ഞു. പരിപാടിയില്‍ മികച്ച കര്‍ഷകരെയും പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമേദിച്ചു. സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ , അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






