മുതുവാന്‍ നഗര്‍ അംബേദ്കര്‍ നഗര്‍ വികസന പദ്ധതി പ്രൊജക്ട് മീറ്റിങ് നടന്നു
മുതുവാന്‍ നഗര്‍ അംബേദ്കര്‍ നഗര്‍ വികസന പദ്ധതി പ്രൊജക്ട് മീറ്റിങ് നടന്നു

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ പട്ടിക വികസന വകുപ്പുവഴി രാജകുമാരി മഞ്ഞക്കുഴി മുതുവാന്‍കുടിയില്‍ നടപ്പിലാക്കുന്ന വികസന പദ്ധതിയുടെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണവും പ്രാഥമിക യോഗവും നടന്നു. എം.എം. മണി എം.എല്‍.എ യോഗം ഉദ്ഘാടനം ചെയ്തു. പൊതുജങ്ങളുടെ സഹായത്തോടെ മാത്രമേ പദ്ധതികള്‍ വിജകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. 2022-23 വര്‍ഷത്തെ അംബേദ്ക്കര്‍ നഗര്‍ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ അടിസ്ഥാന സൗകര്യങ്ങളാണ് മുതുവാന്‍കുടിയില്‍ ഒരുക്കുന്നത്. നടപ്പാത നിര്‍മാണം, റോഡ് പൂര്‍ത്തികരണം, അങ്കണവാടി ചുറ്റുമതില്‍ നിര്‍മാണം, സത്രം പുനരുദ്ധാരണം, വലയിമപുര റോഡ് നിര്‍മാണം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു, വൈസ് പ്രസിഡന്റ് അജേഷ് മുകളേല്‍, ബ്ലോക്ക് മെമ്പര്‍ കെ ജെ സിജു, പഞ്ചായത്തംഗങ്ങളായ ജെയ്സണ്‍ വര്‍ഗീസ്, ആശാ സന്തോഷ്, എം ഈശ്വരന്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒജി റോയി, പ്രോജക്ട് ഓഫീസര്‍ ജി അനില്‍കുമാര്‍, ഊരുമൂപ്പന്‍ ചെല്ലപ്പാണ്ടി, പ്രമോട്ടര്‍ ആര്‍ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






