വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം
വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷം

ഇടുക്കി: കട്ടപ്പന വെട്ടിക്കുഴക്കവല ഹാപ്പി നഗര്‍ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിപാടിയില്‍ അസോസിയേഷനിലെ എല്ലാ അംഗങ്ങളും പങ്കെടുത്തു. വൈകിട്ട് നടന്ന വാര്‍ഷിക പൊതുയോഗം കൗണ്‍സിലര്‍ സിജു ചാക്കുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് തോമസ് കളപ്പുരക്കല്‍ അധ്യക്ഷനായി. തുടര്‍ന്ന് നടന്ന സിനിമാറ്റിക് തിരുവാതിര ശ്രദ്ദേയമായി. മാധ്യമപ്രവര്‍ത്തകന്‍ എം സി ബോബന്‍, നഗരസഭാ കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ, അസോസിയേഷന്‍ സെക്രട്ടറി സിബി കിഴക്കേല്‍, വൈസ് പ്രസിഡന്റ്് ഉല്ലാസ് തുണ്ടത്തില്‍, എക്‌സിക്യൂട്ടീവ് അംഗം ഷാജി ചെറുശ്ശേരി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ റോബിന്‍ കോട്ടക്കുഴിയില്‍, സിജോ ഈഴക്കുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വടംവലി മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സെബിന്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.
What's Your Reaction?






