തോപ്രാംകുടിയില്‍ വൈഎംഐ ക്ലബ്ബിന്റെയും മേലേചിന്നാര്‍ സ്പൈസസ് ക്ലബ്ബിന്റെയും രൂപീകരണം
തോപ്രാംകുടിയില്‍ വൈഎംഐ ക്ലബ്ബിന്റെയും മേലേചിന്നാര്‍ സ്പൈസസ് ക്ലബ്ബിന്റെയും രൂപീകരണം

ഇടുക്കി: തോപ്രാംകുടി യങ് മൈന്‍ഡ്‌സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെയും മേലേചിന്നാര്‍ സ്പൈസസ് ക്ലബ്ബിന്റെയും രൂപീകരണവും ഇന്‍സ്റ്റലേഷന്‍ ചടങ്ങും നടന്നു . വ്യാപാര ഭവന്‍ ഹാളില്‍ നടന്ന പരിപാടി യങ് മൈന്‍ഡ്സ് ഇന്ത്യ ഏരിയ ഇലക്ട് പ്രസിഡന്റ് ഐ സി രാജു ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകുവാനും സമൂഹത്തിന് മാതൃക കാട്ടി മുന്നേറുവാനുമുള്ള സന്ദേശം നല്‍കി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനാണ് വൈഎംഐ. ഗവര്‍ണര്‍ കെ പി പോള്‍ അധ്യക്ഷനായി. തോപ്രാംകുടി ക്ലബ് പസിഡന്റ് മനോജ് ദേവസ്യയുടെ നേതൃത്വത്തിലുള്ള ടീമും, മേലേചിന്നാര്‍ ക്ലബ് പ്രസിഡന്റ് തങ്കച്ചന്‍ പാലത്തിനാലിന്റെ നേതൃത്വത്തിലുള്ള ടീമും അധികാരമേറ്റു. വിമന്‍സ് ആന്‍ഡ് കിഡ്സ് ക്ലബ്ബിന്റെയും സര്‍വീസ് പ്രോജക്ടുകളുടെയും ഉദ്ഘാടനം നടന്നു. രണ്ട് കിടപ്പുരോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. വൈഎംഐ റീജണല്‍ ചെയര്‍മാന്‍ ജോസ് അല്‍ഫോന്‍സ്, ഡിസ്ട്രിക്ട് മൂന്നിന്റെ ഡിജി ഇലക്ട് സെബാസ്റ്റ്യന്‍ തോമസ്, ഇന്റര്‍നാഷണല്‍ പ്രിസിഡിയം മെമ്പര്‍ സന്തോഷ് ജോര്‍ജ്, റീജണല്‍ ട്രഷറര്‍ സോണി എബ്രഹാം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
What's Your Reaction?






