ആനകുത്തി ജനതാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം
ആനകുത്തി ജനതാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം

ഇടുക്കി : കൊച്ചുതോവാള ആനകുത്തി ജനതാ നഗർ കുടിവെള്ള പദ്ധതി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിൽ ഉദ്ഘാടനം ചെയ്തു. 20 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. നഗരസഭയുടെ 2023 - 24 വാർഷിക പദ്ധതിയിൽപ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. കുടിവെള്ള കമ്മിറ്റി ചെയർമാൻ ടോമി ഇലവുങ്കൽ അദ്ധ്യക്ഷനായി. അനീഷ് കാരിക്കാമറ്റം, മോഹനൻ ഓലിയ്ക്കൽ, പി സി ടോമി തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






