എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരെ ആര്‍.മണിക്കുട്ടന്റെ  നിരാഹാര സമരം അഞ്ചാം ദിനത്തില്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരെ ആര്‍.മണിക്കുട്ടന്റെ  നിരാഹാര സമരം അഞ്ചാം ദിനത്തില്‍

Sep 20, 2024 - 21:52
 0
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരെ ആര്‍.മണിക്കുട്ടന്റെ  നിരാഹാര സമരം അഞ്ചാം ദിനത്തില്‍
This is the title of the web page

ഇടുക്കി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരെ ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്റെ നിരാഹാര സമരം അഞ്ചാം ദിനത്തില്‍. ചെമ്പകപ്പാറ  കൊച്ചു കാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയിലാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. നിരാഹാര സമരം അഞ്ചാം ദിവസമായതോടെ മണിക്കുട്ടന്റെ ആരോഗ്യ നില മോശമായി തുടങ്ങിയതായും ഉടന്‍ പ്രശ്‌നപരിഹാരത്തിന്  നേതൃത്വം തയ്യാറാകണമെന്നും യൂണിയന്‍ സെക്രട്ടറി എ.ജെ. രവീന്ദ്രന്‍ ആവശ്യപ്പെട്ടു.യൂണിയന്‍ ഭരണസമിതിയുടേയും കാലാവധി അവസാനിച്ച കരയോഗങ്ങളുടേയും പ്രതിനിധിസഭാംഗത്തിന്റേയും തെരഞ്ഞെടുപ്പുകള്‍ സമയബന്ധിതമായി നടത്തുക എന്ന ആവശ്യം മുന്‍പോട്ട് വച്ചുകൊണ്ടാണ് 27 മാസക്കാലമായി ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടന്നുവരുന്നത്. ഇത് തന്നെയാണ് ഉപവാസ സമരത്തിലൂടെയും മുമ്പോട്ട് വെക്കുന്ന പ്രധാനപ്പെട്ട ആവശ്യം. തെരഞ്ഞെടുപ്പ് നടത്തുവാന്‍ തയ്യാറല്ലെങ്കില്‍ ഹൈറേഞ്ചിലെ സംഘടനാപ്രവര്‍ത്തനം രേഖാമൂലം ഏറ്റെടുത്ത് അതിന്റെ ബാദ്ധ്യതകള്‍ തീര്‍ക്കുവാനും നിര്‍മാണത്തിലിരിക്കുന്ന ശ്രീപത്മനാഭപുരം ധര്‍മപാഠശാല സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും നേത്യത്വം തയ്യാറാകണം അല്ലെങ്കില്‍ ശ്രീപത്മനാഭപുരം ധര്‍മപാഠശാല അതിന് പണം മുടക്കിയവര്‍ക്ക് നിരുപാധികം വിട്ടുനല്‍കണം ഈ ആവശ്യങ്ങളില്‍ ഒന്നെങ്കിലും അംഗീകരിക്കുന്നില്ലെങ്കില്‍ മരണം വരിക്കുവാന്‍ തയ്യാറായിട്ടാണ് താന്‍ ഈ സമരം ചെയ്യുന്നതെന്ന് ആര്‍. മണിക്കുട്ടന്‍ പറഞ്ഞു. 27 മാസം പിന്നിട്ടിട്ടും എന്‍.എസ്.എസ് നേതൃത്വം ചര്‍ച്ചക്കോ,അനുരഞ്ജനത്തിനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. സമരപന്തലിനുസമീപം ചിതയൊരുക്കിയാണ് നിരാഹാര സമരം പുരോഗമിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow