കാമാക്ഷി പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം
കാമാക്ഷി പഞ്ചായത്തില്‍ അങ്കണവാടി കലോത്സവം

ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെയും ഐസിഡിഎസ് ഇടുക്കിയുടെയും നേതൃത്വത്തില്‍ പഞ്ചായത്തു തല അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. മഞ്ചാടി വര്‍ണതുമ്പി കലോത്സവം 2024 എന്ന പേരില്‍ നടന്ന പരിപാടി ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ അങ്കണവാടിയില്‍ പഠിക്കുന്നതും ബാലസഭകളില്‍ പ്രവര്‍ത്തിക്കുന്നതുമായ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് കലോത്സവം സംഘടിപ്പിച്ചത്.കുട്ടികള്‍ക്ക് കലാകായിക അഭിരുചികള്‍ വളര്‍ത്തുന്നതിനും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുവാനും സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാര്‍ത്തെടുക്കുവാനും സഹായകരമാകും വിധമാണ് കലോത്സവം സംഘടിപ്പിച്ചത്. കാമാക്ഷി മപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാരിച്ചന്‍ നീര്‍ണാകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊളളാമഠം, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് മറ്റു പഞ്ചായത്ത് അംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മറിയാമ്മ ഡി, ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു സംസാരിച്ചു.സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
What's Your Reaction?






