ഇടുക്കി: ഇരട്ടയാര്‍ ഡാമില്‍ കാണാതായ കുട്ടിക്കായി അഞ്ചുരിളിയില്‍ സ്‌കൂബ ടീമിന്റെ തിരച്ചില്‍ ഊര്‍ജിതമാക്കി. തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് തിരച്ചില്‍ നടത്തുന്നത്. രാവിലെ ഇരട്ടയാര്‍ ഡാമില്‍ നിന്നും ടണലിലേക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.