ഡോക്ടര്‍മാര്‍ ഇല്ല: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
ഡോക്ടര്‍മാര്‍ ഇല്ല: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. പല വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ഇല്ല. ഗൈനകോളജി, ശിശുരോഗ വിഭാഗങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. ദിവസേന 800-ലേറെ രോഗികളെത്തുന്ന ഹൈറേഞ്ചിലെ പ്രധാന താലൂക് ആശുപത്രിയാണ് നെടുങ്കണ്ടം. 23 ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ഇവടെ നിലവില്‍ 9 പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പ്രസവ അവധിയിലുള്ള ഡോക്ടറിനും പകരകാരെ നിയമിച്ചിട്ടില്ല. വര്‍ക്കിങ് അറേഞ്ച്‌മെന്റും ഒഴിഞ്ഞുകിടക്കുകയാണ്. മാസം ശരാശരി 35 മുതല്‍ 50 വരെ പ്രസവം നടക്കുന്ന ആശുപത്രിയില്‍ ഗൈനകോളജി വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ശിശുരോഗ വിഭാഗത്തില്‍ ഒരു ഡോക്ടര്‍ പോലും ഇല്ല. മിക്ക വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ഇല്ലാതായതോടെ ഓപിയിലെത്തുന്ന രോഗികളുടെ എണ്ണവും കുറവാണ്. ദൂരസ്ഥലത്തുനിന്നുള്ളവര്‍ ആശുപത്രിയില്‍ എത്തുമ്പോഴാണ് ഡോക്ടര്‍ ഇല്ലത്ത വിവരം അറിയുന്നത് . ത്വക്‌രോഗ വിദഗ്ധന്‍, അസിസ്റ്റന്റ് സര്‍ജന്മാര്‍, ഡെന്റല്‍ വിഭാഗത്തിലെ വിദഗ്ധര്‍ എന്നിങ്ങനെ ഒഴിവുകള്‍ നിരവധിയാണ്. നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണത്തിലും കുറവുണ്ട്. ജില്ലാ ആശുപത്രിയായി നെടുങ്കണ്ടത്തെ ഉയര്‍ത്തുയെന്ന പ്രഖ്യാപനം ഉണ്ടാവുകയും തുടര്‍ന്ന് കെട്ടിട നിര്‍മാണം ആരംഭിയ്ക്കുകയും ചെയതത്തോടെയാണ് പ്രതിസന്ധി കൂടുതല്‍ വഷളായത്. 2022ല്‍ പൂര്‍ത്തിയാകേണ്ട കെട്ടിടത്തിന്റെ നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. കെട്ടിട നിര്‍മാണത്തിനായി 70 കോടിയും ഉപകാരണങ്ങള്‍ക്കായി 79 കോടിയും ഉള്‍പ്പടെ ആകെ 149 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുവാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും. കെട്ടിട നിര്‍മാണത്തോടനുബന്ധിച്ച് തല്‍കാലികമായി നിര്‍ത്തലാക്കിയ ഐസിയുവിന്റെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടില്ല. മോര്‍ച്ചറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഡയാലിസിസ് യൂണിറ്റില്‍ ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെയും പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല. നെടുങ്കണ്ടത്തിനുസമീപത്തെ മറ്റ് പിഎച്ച്‌സികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സ്വകര്യമേഖലയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
What's Your Reaction?






