കൊക്കോവില താഴേയ്ക്ക്
കൊക്കോവില താഴേയ്ക്ക്

ഇടുക്കി: സര്‍വകാല റെക്കോഡിന്റെ കൊക്കോവില താഴേയ്ക്ക്. കിലോക്ക് 1000 രൂപയ്ക്ക് മുകളില്‍ ലഭിച്ചിരുന്ന ഉണക്കകൊക്കോ വില 300 രൂപയിലേക്ക് കൂപ്പുകുത്തി. 300 രൂപയായിരുന്ന പച്ചകൊക്കോ വിലയിപ്പോള്‍ 70 മുതല്‍ 75രൂപ വരെയാണ്. റെക്കോഡ് വിലയില്‍ വളരെ പെട്ടന്നുണ്ടായ ഇടിവ് കര്‍ഷകര്‍ക്ക് നല്‍കുന്നത് കടുത്ത നിരാശയാണ്. എന്നാല്‍ മഴക്കാലമാരംഭിച്ചതോടെ കൊക്കോയുടെ ഉത്പാദനത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഉത്പാദനക്കുറവായിരുന്നു കൊക്കോയുടെ വില വര്‍ധിക്കാന്‍ കാരണമായത്. രോഗബാധയും വിലയിടിവും മൂലം കര്‍ഷകര്‍ പലരും കൊക്കോകൃഷിയില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. വിലയില്‍ വര്‍ധനവുണ്ടാകുമെന്നുകരുതി ഉണങ്ങിയ കൊക്കോ പരിപ്പ് സംഭരിച്ചുവച്ച കര്‍ഷകരെല്ലാം വിലയിടിഞ്ഞതോടെ ഉത്പന്നം പൂര്‍ണമായി വിറ്റഴിച്ചു കഴിഞ്ഞു.
What's Your Reaction?






