കട്ടപ്പന നഗരസഭയില്‍ പി.എം.എ.വൈ ഗുണഭോക്താക്കളുടെ യോഗം
കട്ടപ്പന നഗരസഭയില്‍ പി.എം.എ.വൈ ഗുണഭോക്താക്കളുടെ യോഗം

ഇടുക്കി: കട്ടപ്പന നഗരസഭ പരിധിയിലെ പി.എം.എ.വൈ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ നിര്‍മാണം ആരംഭിക്കുകയോ - പൂര്‍ത്തിയാക്കുകയോ ചെയ്യാത്ത ഗുണഭോക്താക്കളുടെ യോഗം കട്ടപ്പന നഗരസഭാഹാളില്‍ ചേര്‍ന്നു. യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ ഭവന പദ്ധതിയില്‍ 1534 വീടുകള്‍ അനുവദിക്കപ്പെട്ടതില്‍ 1277 വീടുകള്‍ എഗ്രിമെന്റ് വയ്ക്കുകയും 1044 വീടുകളുടെ നിര്‍മാണം പൂര്‍ത്തികരിക്കപ്പെടുകയും ചെയ്തു. വിവിധ ഘട്ടങ്ങളില്‍ നിര്‍മാണം മുടങ്ങി കിടക്കുന്ന 116 വിടുകളുടെ നിര്‍മാണം രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണതികരിക്കുവാനും പട്ടയം - ഏലപട്ടയം - കൈവശരേഖ - വിഷയങ്ങള്‍ മൂലം എഗ്രിമെന്റ് വയ്ക്കാന്‍ സാധിക്കാത്തവ പരിഹരിച്ച് 2024 ഡിസംബര്‍ 31 ന് മുന്‍പ് നിര്‍മാണം പൂര്‍ത്തികരിക്കുന്നതിനുമാണ് യോഗം ചേര്‍ന്നത്. വൈസ് ചെയര്‍മാന്‍ കെ.ജെ ബെന്നി അധ്യക്ഷനായി. സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി , ജോയി ആനിത്തോട്ടം സിജു ചക്കുംമുട്ടില്‍, പ്രശാന്ത് രാജു ഷജി തങ്കച്ചന്‍, ബെന്നി കുര്യന്‍ , തങ്കച്ചന്‍ പുരയിടം പി എം എ വൈ കോ- ഓര്‍ഡിനേറ്റര്‍മാരായ ജെസി ജേക്കബ് ,റ്റിനിത ടി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






