രാജകുമാരി ഗലീലാകുന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍ സമാപിച്ചു
രാജകുമാരി ഗലീലാകുന്ന് സെന്റ് ജോണ്‍സ് പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍ സമാപിച്ചു

ഇടുക്കി: രാജകുമാരി ഗലീലാകുന്ന് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാള്‍ സമാപിച്ചു. മോര്‍ യൂഹാനോന്‍ മാംദോനയുടേയും മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടേയും ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് തിരുശേഷിപ്പ് വണക്കവും പ്രദക്ഷിണവും നടന്നു. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. യാക്കോബ് മോര്‍ അന്തോണിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിമേല്‍ കുര്‍ബാനയും സ്ലീബാ എഴുന്നുള്ളിപ്പും പ്രദക്ഷിണവും നടന്നു. ഫാ. ബേസില്‍ കെ ഫിലിപ്പ് കൊറ്റിയ്ക്കല്‍, ഫാ എബിന്‍ വര്‍ഗീസ് കാരിയേലില്‍, ട്രസ്റ്റിമാരായ ജോര്‍ജ് സി പി, ബിജു ഐസക്ക് അമ്പഴച്ചാലില്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






