വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ പരിശീലന പരിപാടി
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ പരിശീലന പരിപാടി

ഇടുക്കി: ഏകാരോഗ്യം പദ്ധതിപ്രകാരം വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ കമ്യൂണിറ്റി മെന്റര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡി വെങ്കിട്ടലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ സുരേഷ് അധ്യക്ഷനായി. ഏകാരോഗ്യം ജില്ലാ മെന്റര്‍ മിനി ക്ലാസെടുത്തു. വിവിധ വിഷയങ്ങളില്‍ കെ ആര്‍ സുരേഷ്, പിആര്‍ഒ ആശ എന്നിവര്‍ ക്ലാസെടുത്തു. ഹെഡ് നഴ്‌സ് ബിന്ദു ജയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി ദീപ, റസീന, കെ വി ലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






