കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഓണം ആഘോഷിച്ചു

കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഓണം ആഘോഷിച്ചു

Sep 7, 2025 - 16:10
 0
കുഴിത്തൊളു ദീപ ഹൈസ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഓണം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കുഴിത്തൊളു ദീപ ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ 'റിഥം ഓണം പൊന്നോണം' എന്ന പേരില്‍ ഓണം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് റാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് മോന്‍സി മഠത്തില്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലെന്‍സി ജേക്കബ്, സെക്രട്ടറി പ്രവീണ്‍ കുമാര്‍, സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് കപ്പിയാങ്കല്‍, പുറ്റടി എന്‍എസ്പി എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ എന്‍ ശശി, ജെയ്ജു, ഷൈജന്‍ ജോര്‍ജ്,  ബീന പി എം, ബിനു കുമാര്‍ കെ.ഡി എന്നിവര്‍ സംസാരിച്ചു.
വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയവരെ അനുമോദിച്ചു. ആഘോഷത്തിന്റെ ഭാഗമായി വടംവലി, കസേരകളി, അത്തപ്പൂക്കളം മത്സരങ്ങളും നടത്തി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഓണസദ്യയും ഒരുക്കിയിരുന്നു.
ഗിരീഷ് പി ജി, ദീപ്തി ബിപി, മനോജ് ഗോപി, സുമ സോമു, ജിജി പന്തനാലി, ബിബിമോന്‍, അനിതാ ഷാജി, ജിയോ ഫിലിപ്പ്, ജോസുകുട്ടി, സതീഷ് കാളാശേരി, ജെസ്സി ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow