സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടി കട്ടപ്പന സ്വദേശി ചിപ്പിമോള്‍
സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടി കട്ടപ്പന സ്വദേശി ചിപ്പിമോള്‍

ഇടുക്കി: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമാകുകയാണ് കട്ടപ്പന സ്വദേശി ചിപ്പിമോള്‍. സ്ട്രക്ചറല്‍ എന്‍ജിനീയറിങ്ങിലാണ് ചിപ്പിമോള്‍ ഡോക്ടറേറ്റ് നേടിയത്. കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിലെയും വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലെയും പൂര്‍വ്വ വിദ്യാര്‍ഥിനിയാണ്. ബി.ടെക് ക്കും എം.ടെക്കും കരസ്ഥമാക്കിയ ശേഷം പി എച്ച് ഡി നേടണം എന്ന ആഗ്രഹവും കഠിന പ്രയത്‌നവുമാണ് ചിപ്പിയെ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
ഉല്ലാസ യാത്രകളിലും മറ്റും പഴയ ദേവാലയങ്ങളും നിര്‍മിതികളുമാണ് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് തിരഞ്ഞെടുക്കുക എന്ന കാര്യത്തില്‍ ചിപ്പിയെ സ്വാധീനിച്ചത്. പഴയകാല നിര്‍മിതികളും അവയുടെ ഈടുനില്‍പ്പും, നിര്‍മാണ മികവുകളുംമെല്ലാം പഠനവിധേയമാക്കി. കട്ടപ്പന സ്വദേശികളായ പി സി ജെയിംസിന്റെയും ലിസി ജെയിംസിന്റെയും മകളാണ്. ഭര്‍ത്താവ്: അനീഷ് കെ ജോസ് ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്നു. രണ്ട് വയസുള്ള മകനുണ്ട്. മാതാപിക്കളുടെയും ഭര്‍ത്താവിന്റെയും പൂര്‍ണപിന്തുണയാണ് ചിപ്പിയുടെ വിജയത്തിന് പിന്നില്‍.
What's Your Reaction?






