വണ്ടിപ്പെരിയാര്‍ 57-ാം മൈലില്‍ മോഷണം: ഒരുലക്ഷം രൂപ കവര്‍ന്നു
വണ്ടിപ്പെരിയാര്‍ 57-ാം മൈലില്‍ മോഷണം: ഒരുലക്ഷം രൂപ കവര്‍ന്നു

ഇടുക്കി: വണ്ടിപ്പെരിയാര്‍ 57-ാം മൈലില്‍ മോഷണം. തിങ്കളാഴ്ച പകല്‍ 57-ാം മൈല്‍ രമ്യാ ഭവനില്‍ കാളിദാസ് ഷീന ദമ്പതികളുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു. വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്‌പ്പെട്ടതെന്ന് കാളിദാസ് പറഞ്ഞു. കാളിദാസ് ഓട്ടോറിക്ഷ തൊഴിലാളിയാണ്. ഭാര്യ ഷീന എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നു. രണ്ടുപേരും ജോലിക്കുപോയ സമയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരുലക്ഷം രൂപയും ഷീന അയല്‍ക്കൂട്ടത്തില്‍ നിന്ന് വാങ്ങിവച്ച് രൂപയും അപഹരിച്ചു. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ ജനല്‍ തകര്‍ത്ത നിലയിലാണ്. വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ സുവര്‍ണ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
What's Your Reaction?






