ദമ്പതികളെയും നവജാത ശിശുവിനെയും വീടുകയറി മർദിച്ചതായി പരാതി

ദമ്പതികളെയും നവജാത ശിശുവിനെയും വീടുകയറി മർദിച്ചതായി പരാതി

Jan 28, 2025 - 19:15
 0
ദമ്പതികളെയും നവജാത ശിശുവിനെയും വീടുകയറി മർദിച്ചതായി പരാതി
This is the title of the web page

ഇടുക്കി: കാർ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വീടുകയറി ദമ്പതികളെയും നവജാത ശിശുവിനെയും മർദിച്ചതായി പരാതി. നരിയമ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന ഉപ്പുതറ പാലയ്ക്കൽ സൂരജ്(22), ഭാര്യ ശാലു(20), നവജാത ശിശു(നാലര മാസം) എന്നിവരെ മർദിച്ചെന്നാണ് പരാതി. കുന്തളംപാറ സ്വദേശിയിൽ നിന്ന് 1,30,000 രൂപ ഫിനാൻസ് നിലനിർത്തി വാങ്ങിയ കാർ മൂന്നുദിവസത്തിനുശേഷം കേടായി വർക്ക് ഷോപ്പിലായതോടെ തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് സൂരജ് പറയുന്നു. ഇതിനിടെ നാലുമാസത്തെ ഫിനാൻസ് അടച്ചു. അടുത്തതവണ അടയ്ക്കില്ലെന്ന് പറഞ്ഞതോടെ, കുന്തളംപാറ സ്വദേശിയായ യുവാവും അമ്മയും തങ്ങളുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു. ഇതിനുശേഷം രണ്ടുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. എന്നാൽ കേസെടുക്കാതെ ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിനാൽ ഡിവൈഎസ്പി അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ദമ്പതികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow