കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ 30 മുതല്‍
കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളി തിരുനാള്‍ 30 മുതല്‍

ഇടുക്കി: കാല്‍വരിമൗണ്ട് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ജനുവരി 30ന് തുടക്കമാകും. ജൂബിലി സ്മാരകമായി നിര്‍മിച്ച വിയാഡോളാറോസ എന്ന രക്ഷാകര ശില്പ സമുച്ചയത്തിന്റെ വെഞ്ചിരിപ്പ് കര്‍മം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 30ന് ഉച്ചകഴിഞ്ഞ് 3. 45 തിരുനാള്‍ കൊടിയേറ്റ്. തുടര്‍ന്ന് നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. മൂവാറ്റുപുഴ കാര്‍മല്‍ പ്രവിശ്വ പ്രൊവിന്‍ഷ്യാള്‍ ഫാ: മാത്യു മഞ്ഞക്കുന്നേല്‍, സിഎംഐ പ്രൊവിന്‍ഷ്യന്‍ ഓഡിറ്റര്‍ ഫാ: ജോര്‍ജ് മാരിപ്പാട്ട് എന്നിവര്‍ സഹകാര്‍മികരാകും. വൈകിട്ട് 5ന് പള്ളി അങ്കണത്തില്‍ പണിതുയര്‍ത്തിയിരിക്കുന്ന യേശുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി സ്മാരകമായ വിയ ഡോള റോസ എന്ന രക്ഷാകര ശില്പ സമുച്ചയത്തിന്റെയും ലൂര്‍ദ് മാതാവിന്റെ ഗ്രോട്ടോയുടെയും വെഞ്ചിരിപ്പ് നടക്കും. ഫെബ്രുവരി 2ന് വൈകിട്ട് 8 45 ന് അന്തരിച്ച നാടകകൃത്ത് കെസി ജോര്‍ജ് കട്ടപ്പന എഴുതിയ ഓച്ചിറ സരിഗയുടെ സത്യമംഗലം ജംഗ്ഷന്‍ എന്ന നാടകം അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ ഫാ: ഫിലിപ്പ് മണ്ണകത്ത്, ഫാ: ജോബിന്‍ ഒഴാക്കല്‍, കുര്യന്‍ ചീരംകുന്നേല്‍, ഈപ്പച്ചന്‍ ആയില്യക്കുന്നേല്‍, ജോസഫ് കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






