ഇടുക്കി: വന്യജീവി ശല്യമുള്ള ഹോട്ട്‌സ്‌പോട്ടുകളെ നിശ്ചയിച്ചപ്പോള്‍ ജില്ലയെ സര്‍ക്കാര്‍ അവഗണിച്ചതായി ഡീന്‍ കുര്യാക്കോസ് എംപി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര സമരജാഥയ്ക്ക് മുന്നോടിയായി ഇടുക്കി നിയോജകമണ്ഡലം സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം രൂക്ഷമായ ജില്ലയില്‍ ഒന്നോ രണ്ടോ പഞ്ചായത്തില്‍ മാത്രമേ ഹോട്ട്‌സ്‌പോട്ടുകളായി നിശ്ചയിച്ചിട്ടുള്ളൂ. പട്ടയ നടപടിയിലും ഇടുക്കിയോടുള്ള സര്‍ക്കാരിന്റെ അവഗണന തുടരുന്നു. വനവിസ്തൃതി വര്‍ധിപ്പിക്കാനുള്ള ആസൂത്രണ നീക്കമാണ് നടക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി.
യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം കെ പുരുഷോത്തമന്‍ അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. തോമസ് പെരുമന, എ പി ഉസ്മാന്‍, ജോര്‍ജ് ജോസഫ് പടവന്‍, നോബിള്‍ ജോസഫ്, ജോയി കൊച്ചുകരോട്ട്, പി കെ നവാസ്, അനീഷ് ചേനക്കര, തോമസ് മൈക്കിള്‍, സിജു ചാക്കുംമൂട്ടില്‍, ഫിലിപ്പ് മലയാറ്റ്, ജോയ് കുടക്കച്ചിറ തുടങ്ങിയവര്‍ പങ്കെടുത്തു.