ഇടുക്കി: കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ഡിവിഷന്‍ സമ്മേളനം കട്ടപ്പന കാര്‍ഡമംവാലി ലയണ്‍സ് ക്ലബ് ഹാളില്‍ നടന്നു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ വൈദ്യുതി, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും കുത്തുങ്കല്‍-നെടുങ്കണ്ടം 110 കെവി ലൈന്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. നെടുങ്കണ്ടം, കട്ടപ്പന സബ് സ്റ്റേഷനുകള്‍ 110 കെവിയായി ഉയര്‍ത്തണം. നിര്‍മലാസിറ്റിയിലെ നിര്‍ദ്ദിഷ്ട 220 കെവി സബ് സ്റ്റേഷന്‍ നിര്‍മാണം ആരംഭിക്കണം. പീരുമേട്-കട്ടപ്പന 110 കെ വി ഇന്റര്‍ലിങ്ക് ലൈന്‍ സര്‍വേ പൂര്‍ത്തീകരിക്കണം. ജില്ലയിലെ വിനോദസഞ്ചാര ശൃംഖല വിപുലീകരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഡിവിഷന്‍ പ്രസിഡന്റ് സി എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മനോജ്, സംസ്ഥാന ഭാരവാഹികളായ പ്രദീപ് സി ശ്രീധരന്‍, കെ ബി ഉദയകുമാര്‍, ആര്‍ ജ്യോതികുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി എസ് രാജേന്ദ്രന്‍(പ്രസിഡന്റ്), പി എസ് സുരേഷ്(സെക്രട്ടറി), ആര്‍ സന്തോഷ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.