യുഡിഎഫ് സംസ്ഥാന കമ്മിറ്റി മലയോര സമര പ്രചരണജാഥക്ക് ഫെബ്രുവരി 1ന് അടിമാലിയില്‍ സ്വീകരണം
യുഡിഎഫ് സംസ്ഥാന കമ്മിറ്റി മലയോര സമര പ്രചരണജാഥക്ക് ഫെബ്രുവരി 1ന് അടിമാലിയില്‍ സ്വീകരണം

ഇടുക്കി: യുഡിഎഫ് സംസ്ഥാന കമ്മിറ്റി മലയോര സമര പ്രചരണജാഥക്ക് ഫെബ്രുവരി 1ന് അടിമാലിയില്‍ സ്വീകരണം നല്‍കും. സ്വീകരണത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് യുഡിഎഫ് ദേവികുളം നിയോജകമണ്ഡല നേതൃയോഗം അടിമാലിയില്‍ നടന്നു. അടിമാലിക്ക് പുറമെ കട്ടപ്പനയിലും കുമളിയിലും ജാഥക്ക് സ്വീകരണം നല്‍ക്കും. മലയോര മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തുറന്ന് കാട്ടിയുമാണ് മലയോര സമര പ്രചരണജാഥക്ക് രൂപം നല്‍കിയത്. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എം ബി സൈനുദ്ദീന്റെ അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, മുന്‍ എംഎല്‍എ എ കെ മണി തുടങ്ങിയവര്‍ സംസാരിച്ചു. കോണ്‍ഗ്രസിന്റെയും വിവിധ ഘടകകക്ഷികളുടെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
What's Your Reaction?






