ഇടുക്കി: അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ലൈബ്രറി ജനകീയ പുസ്തക ശേഖരണത്തിലേക്ക് പുസ്തകങ്ങള്‍ കൈമാറി എഴുത്തുകാരി മിനി മോഹനന്‍. യാത്രാ സ്മൃതികള്‍, തൊട്ടാവാടിപ്പൂക്കള്‍, ഉത്സ്‌കുഷിനിഹോണ്‍, ആകാശം കാണുന്ന വീട് തുടങ്ങി മിനി മോഹനന്‍ എഴുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെയാണ് കൈമാറിയത്. ലൈബ്രേറിയന്‍ അഭിലാഷ് എ എസ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഫിലമെന്റ് കലാസാഹിത്യവേദി പ്രസിഡന്റ് കാഞ്ചിയാര്‍ മോഹനന്‍, രാജന്‍ പി ശ്രീലയം, ടോം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.