ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തും കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തംഗം ഐസന്‍ ജിത്ത് ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്തവരുടെ രക്ത പരിശോധ ഫലം ആശാ വര്‍ക്കര്‍മാരുടെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വീട്ടിലെത്തിച്ച് നല്‍കി. മെഡിക്കല്‍ ഓഫീസര്‍ സരീഷ് ചന്ദ്രന്‍ നേതൃത്വം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍ പ്രവര്‍ത്തനം വിശദീകരിച്ചു. ഡോ. ഹീരാ, ഡോ. ഗോകുല്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.