ഇടുക്കി: കഞ്ഞിക്കുഴി വാകച്ചുവട് - അമ്പലക്കവല റോഡില്‍ യാത്രാക്ലേശം രൂക്ഷം. നൂറിലേറെ കുടുംബങ്ങളുടെ ഏക സഞ്ചാരമാര്‍ഗമാണ് ഈ റോഡ്. വനാതിര്‍ത്തി ഗ്രാമങ്ങളായ മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങളില്‍ നിന്ന് വേഗത്തില്‍ കഞ്ഞിക്കുഴിയില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന റോഡുകൂടിയാണിത്. പൊതുഗതാഗത സൗകര്യമില്ലാത്ത റോഡില്‍ നാട്ടുകാരുടെ ഏക സഞ്ചാരമാര്‍ഗം ഓട്ടോറിക്ഷകള്‍ ആണ്. എന്നാല്‍ റോഡിന്റെ ശോച്യാവസ്ഥമൂലം ഓട്ടോറിക്ഷകള്‍ക്ക് കടന്നുവരാത്ത പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടിയേറ്റ കാലത്ത് നിര്‍മിച്ചതും ആലപ്പുഴ മധുര സംസ്ഥാന പാതയുടെ സമാന്തര പാതകൂടിയായ ഈ റോഡിനോട് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ കാണിക്കുന്ന അവഗണ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.