വാഗമണ്ണില്‍ പെട്രോള്‍ പമ്പ് വരുന്നു
വാഗമണ്ണില്‍ പെട്രോള്‍ പമ്പ് വരുന്നു

ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗണ്ണില്‍ പെട്രോള്‍ പമ്പ് വരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. ഗിന്നസ് മാടസാമി പ്രധാനമന്ത്രിക്കും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിപിസിഎല്‍, വാഗമണ്ണില്‍ പെട്രോള്‍ പമ്പ് തുറക്കുന്നതിന്റെ നടപടി ആരംഭിച്ചതായി മാടസാമിക്ക് മറുപടി ലഭിച്ചു. വാഗമണ്ണില്‍ പെട്രോള്‍ പമ്പില്ലാത്തത് വിനോദസഞ്ചാരികളെ ഉള്‍പ്പെടെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
What's Your Reaction?






