തേക്ക് പ്ലാന്റേഷനിലെ പ്രവേശന വിലക്ക്: പ്രതിഷേധവുമായി യുഡിഎഫ്
തേക്ക് പ്ലാന്റേഷനിലെ പ്രവേശന വിലക്ക്: പ്രതിഷേധവുമായി യുഡിഎഫ്

ഇടുക്കി : ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കാഞ്ചിയാര്‍ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷന്‍ കെട്ടിയടച്ച വനം വകുപ്പിനെതിരെ പ്രതിഷേധവുമായി യുഡിഎഫ്. ടൂറിസത്തെ തകര്‍ക്കുന്ന സമീപനമാണ് വനപാലകര്‍ക്കെന്ന് ഇവര്‍ ആരോപിച്ചു. കഴിഞ്ഞ 23നാണ് കാഞ്ചിയാര്‍ പേഴുംകണ്ടത്തെ തേക്ക് പ്ലാന്റേഷനിന്റെ അതിര്‍ത്തിയില്‍ ഇരുമ്പുവേലിയും ഗേറ്റും സ്ഥാപിച്ച് അഞ്ചുരുളി മുനമ്പിലേക്കുള്ള പ്രവേശനം നിരോധിച്ചത്. പ്ലാന്റേഷനില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ധിച്ചതോടെയാണ് വാഹനങ്ങള്‍ തടയാനെന്ന പേരില്‍ ഇരുമ്പുവേലി സ്ഥാപിച്ചത്. പിന്നീട് ഗേറ്റ് സ്ഥാപിച്ചതോടെ ആളുകള്‍ക്കും കടന്നുപോകാനാകാത്ത സ്ഥിതിയായി. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.
ടൂറിസം വികസനത്തിന് തടസമാകുന്ന നടപടി പിന്‍വലിക്കണമെന്ന് കാഞ്ചിയാര്‍ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അയ്യപ്പന്‍കോവില്‍ ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തില്‍ ഇരുമ്പുവേലി സ്ഥാപിച്ചത്. ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തവിധം ഗേറ്റ് പൂട്ടിയതോടെയാണ് പ്രതിഷേധം ശക്തമായത്.
What's Your Reaction?






