പ്രസവത്തിനിടെ അവശനിലയിലായ ആടിന് കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ: 3 കുഞ്ഞുങ്ങളെ പുറത്തെടുത്തു
പ്രസവത്തിനിടെ അവശനിലയിലായ ആടിന് കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ: 3 കുഞ്ഞുങ്ങളെ പുറത്തെടുത്തു
ഇടുക്കി: പ്രസവത്തിനിടെ അവശനിലയിലായ ആടിന് കട്ടപ്പന ഗവ. മൃഗാശുപത്രിയില്‍ മെച്ചപ്പെട്ട പരിചരണവും ചികിത്സയും ലഭ്യമാക്കി. ഒടുവില്‍, ആട് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മംനല്‍കി. കട്ടപ്പന പേഴുംകവല വരിക്കമാക്കല്‍ സിബിയുടെ ആടിനാണ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയും തുടര്‍ചികിത്സയും ലഭ്യമാക്കിയത്. വര്‍ഷങ്ങളായി ആടുവളര്‍ത്തല്‍ ഉപജീവനമാക്കിയയാണ് സിബി. ചൊവ്വാഴ്ച വൈകിട്ടോടെ ആട് പ്രസവത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. തുടര്‍ന്ന്, സിബിയും കുടുംബവും ആട്ടിന്‍കൂട്ടില്‍ ആവശ്യമായ തയാറെടുപ്പുകള്‍ നടത്തി. എന്നാല്‍, ആട്ടിന്‍കുട്ടി പുറത്തേയ്ക്ക് വരാതെ, ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ മൃഗാശുപത്രി അധികൃതരെ വിവരമറിയിച്ചു.
അധികൃതരുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച രാവിലെ ആടിനെ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ ഒരു കുട്ടി ഗര്‍ഭപാത്രത്തില്‍ വിലങ്ങിക്കിടക്കുന്നതായി വ്യക്തമായി. ഇതാണ് സുഖപ്രസവത്തിന് തടസമായത്. തുടര്‍ന്ന് ആശുപത്രി വളപ്പില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ശസ്ത്രക്രിയയിലൂടെ 3 ആട്ടിന്‍കുട്ടികളെയും പുറത്തെടുത്തു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. തോമസ്, വെറ്ററിനറി സര്‍ജന്‍ ഡോ. നവ്യ പി ഷിബു, ഡോ. സാന്ദ്ര, ഡോ. അല്‍സൗദ്, ലിബി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?