പുലിയിറങ്ങിയതായി അഭ്യൂഹം പരന്ന കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ വനപാലകര്‍ പരിശോധന നടത്തി
പുലിയിറങ്ങിയതായി അഭ്യൂഹം പരന്ന കഞ്ഞിക്കുഴി വാകച്ചുവട്ടില്‍ വനപാലകര്‍ പരിശോധന നടത്തി
ഇടുക്കി: പുലിയിറങ്ങിയതായി അഭ്യൂഹം പരന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ വാകച്ചുവട്ടില്‍ വനപാലകര്‍ പരിശോധന നടത്തി. ഒരാഴ്ച മുമ്പ് ഓട്ടോറിക്ഷ ഡ്രൈവര്‍ പുലിയെ കണ്ടതായി വിവരമറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തുനിന്ന് നിരവധി വളര്‍ത്തുനായ്ക്കളെ കാണാതായിരുന്നു. ഇവറ്റകളെയെല്ലാം പുലി പിടിച്ചതാണെന്ന നിഗമനത്തിലാണ് പ്രദേശവാസികള്‍. ചൊവ്വാഴ്ച വൈകിട്ട് 3 ഓടെ പുലി ഓടിപ്പോകുന്നത് ഒരാള്‍ കണ്ടിരിന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയാണോയെന്ന് സ്ഥിരീകരിച്ചില്ല. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാവശ്യമായി നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കി. പുലിയുടെ സാന്നിധ്യമുള്ള മേഖലയില്‍ ക്യാമറയും കൂടും സ്ഥാപിച്ച് ഇവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?