അയ്യപ്പന്‍കോവില്‍ ഗവ. സ്‌കൂള്‍ വര്‍ണ കൂടാരം പദ്ധതി സ്വാഗതസംഘം രൂപീകരണം
അയ്യപ്പന്‍കോവില്‍ ഗവ. സ്‌കൂള്‍ വര്‍ണ കൂടാരം പദ്ധതി സ്വാഗതസംഘം രൂപീകരണം

ഇടുക്കി: അയ്യപ്പന്‍കോവില്‍ ഗവ. എല്‍പി സ്‌കൂളില്‍ നടപ്പിലാക്കുന്ന വര്‍ണ കൂടാരം പദ്ധതിയുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോള്‍ ജോണ്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബിആര്‍സി 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലാസ് റൂമുകളുടെ നവീകരണം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക് തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ വിനീത് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റര്‍ റാണി തോമസ്, സീനിയര്‍ അസിസ്റ്റന്റ് മനോജ് കുമാര്‍ സി കെ , പിടിഎ പ്രസിഡന്റ് ഷിന്റോ പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






