തങ്കമണി സ്‌കൂളില്‍ ലോക വയോജന ദിനാചരണം
തങ്കമണി സ്‌കൂളില്‍ ലോക വയോജന ദിനാചരണം

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു. പ്രായമായവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികള്‍ മനസിലാക്കുന്നതിനുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ ജൂനിയര്‍ എന്‍സിസി കേഡറ്റുകള്‍ ഓടച്ചുവട്ടില്‍ ഏലിക്കുട്ടി ജോസഫിനെ വീട്ടിലെത്തി ആദരിച്ചു. പഴയകാല ജീവിതരീതിയും ജീവിതസാഹചര്യങ്ങളും അവര്‍ കുട്ടികളുമായി പങ്കുവെച്ചു. ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചന മത്സരവും, ചര്‍ച്ചയും സംഘടിപ്പിച്ചു. എന്‍സിസി ഓഫീസര്‍ മധു കെ ജെയിംസ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍, എന്‍സിസി കേഡറ്റുകളായ മരിയ, ബിയോണ സി സ്‌കറിയ, ക്രിസ്റ്റ ഷിബു, ബ്രിറ്റോ ബെന്നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






