ഇടുക്കി: ഉപ്പുതറ കാക്കത്തോട് കുപ്പിലെ തടിവെട്ട് തടസപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ സിഐടിയു ഉപ്പുതറയില്‍ പ്രതിഷേധ യോഗം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി എം ടി സജി ഉദ്ഘാടനം ചെയ്തു. ഓട്ടോ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയാ സെക്രട്ടറി ആര്‍ രവികുമാര്‍, സിപിഐ എം ഉപ്പുതറ ലോക്കല്‍ സെക്രട്ടറി കെ കലേഷ് കുമാര്‍, വളകോട് ലോക്കല്‍ സെക്രട്ടറി എം യു സതീശന്‍, ഹെഡ്‌ലോഡ് ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് സി കെ പ്രസാദ്, ചീന്തലാര്‍ ലോക്കല്‍ സെക്രട്ടറി വി പി പോള്‍സണ്‍, മനേഷ് എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.