ഡിഎംകെ ഉപ്പുതറ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന്
ഡിഎംകെ ഉപ്പുതറ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം 24ന്

ഇടുക്കി: ഡിഎംകെ ഉപ്പുതറ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നവംബര്‍ 24ന് രാവിലെ 11 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും ഡിഎംകെ ഇടുക്കി വിഷന്‍ കെ ജെ എന്ന യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും കമ്പം എംഎല്‍എ എന്‍ രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജില്ലാ സെക്രട്ടറി കെ കെ ജനാര്‍ദ്ദനന്‍ പതാക ഉയര്‍ത്തും. ഉപ്പുതറ ലോക്കല്‍ സെക്രട്ടറി ടി എസ് ഉദയകുമാര്‍ അധ്യക്ഷനാകും. സംസ്ഥാന കമ്മിറ്റി അംഗം വി കെ മുഹമ്മദ് ആസിഫ് ആലുവ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മിറ്റിയംഗം എന്‍ കനി, സ്റ്റേറ്റ് ഇന്‍ ചാര്‍ജ് കമ്മിറ്റി മോഹന്‍ദാസ്, ഏരിയ സെക്രട്ടറി കെ സജീവ്,ഏരിയ കമ്മിറ്റി അംഗം എസ് ജോസഫ്, എം എ മാത്യു, രാജേഷ് വി, മുത്തുരാജ് തമ്പി, സന്തോഷ്, പ്രമോദ് എ പി,ഝാന്‍സി,വര്‍ഗീസ്,പ്രേംകുമാര്‍, സന്ധ്യ രാജേഷ് തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ കെ ജനാര്‍ദ്ദനന്‍ , എം എം സന്തോഷ്, എ പി പ്രമോദ്, കെ സജീവ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






